+

കണ്ണൂർ തളിപ്പറമ്പിൽ ആഢംബര ബൈക്കുമായി വൻ ശബ്ദമുണ്ടാക്കി ശല്യം സൃഷ്ടിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

ടി എൻ 75 എഎക്സ് 3710 ബൈക്കിലെത്തി ഇന്നലെ രാത്രി എട്ട് മണിയോടെ മോറാഴ ​ഗ്രാമീണ വായനശാലയ്ക്ക് സമീപത്തെ റോഡിൽ പ്രത്യേക തരത്തിലുള്ള ശബ്ദമുണ്ടാക്കി പരിസരവാസികൾക്ക് അലോസരം സൃഷ്ടിച്ച് ബൈക്കിലെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. 

തളിപ്പറമ്പ : തളിപ്പറമ്പ വെള്ളിക്കീലിൽ വൻ ശബ്ദമുണ്ടാക്കി നാട്ടുകാർക്ക് ശല്യം സൃഷ്ടിച്ച് ആഢംബര ബൈക്കുമായി യിവാവി​ന്റെ അതിരക്കളി വീണ്ടും. ടി എൻ 75 എഎക്സ് 3710 ബൈക്കിലെത്തി ഇന്നലെ രാത്രി എട്ട് മണിയോടെ മോറാഴ ​ഗ്രാമീണ വായനശാലയ്ക്ക് സമീപത്തെ റോഡിൽ പ്രത്യേക തരത്തിലുള്ള ശബ്ദമുണ്ടാക്കി പരിസരവാസികൾക്ക് അലോസരം സൃഷ്ടിച്ച് ബൈക്കിലെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. 

16 ലക്ഷത്തോളം വിലമതിക്കുന്ന കാവസാക്കി കമ്പനിയുടെ നിൻജ ബൈക്കുമായി എത്തിയാണ് ജനങ്ങളെ വെല്ലുവിളിച്ചത്. കഴിഞ്ഞ ഫെബ്രുവരി 24 ന് ഇതേ സ്ഥലത്തെത്തി ബൈക്ക് കൊണ്ട് ഉ​ഗ്ര ശബ്ദമുണ്ടാക്കിയതിന് നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിനെ വിവരമറിയിച്ച് യുവാവിനെ പിടികൂടുകയും ചെയ്തിരുന്നു. ഇതി​ന്റെ വിരോധത്തിനാണ് ഇന്നലെ രാത്രി കൂട്ടുകാർക്കൊപ്പം ഇതേ ബൈക്കുമായി വായനശാലയ്ക്ക് സമീപം എത്തിയത്. 

തുടർന്ന് പ്രത്യേക രീതിയിലുള്ള ഉ​ഗ്ര ശബ്ദം പുറപ്പെടുവിച്ചു. ഈ സമയം വാർഷികാഘോഷത്തെ കുറിച്ച് ആലോചിക്കുന്നതിന് വായനശാലയിൽ യോ​ഗം നടക്കുന്നുണ്ടായിരുന്നു. ശബ്​ദം കേട്ട് യോ​ഗത്തിനെത്തിയവർ പുറത്തിറങ്ങിയപ്പോൾ വീണ്ടും ഒരിക്കൽക്കൂടി അതേ ശബ്ദം ആവർത്തിച്ച് ഇവർ വെള്ളിക്കീൽ ഭാ​ഗത്തേക്ക് വാഹനമോടിച്ച് അതിവേ​ഗത്തിൽ പോയി. ഇതോടെ വായനശാല പ്രവർത്തകർ വെള്ളിക്കീലിൽ വിവരമറിയിച്ചു. വെള്ളിക്കീൽ കൈരളി വായനശാല പ്രവർത്തകർ ഈ സംഘത്തെ തടഞ്ഞുവെച്ചു. 

മോറാഴയിൽ നിന്നെത്തിയ 150 ഓളം പേർ ഇവരെ തടഞ്ഞു നിർത്തി പൊലീസിനെ വിവരമറിയിച്ചു. എസ് ഐ മുഹമ്മ​ദലിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് മൂന്ന് പേരെയും ബൈക്കുകൾക്കൊപ്പം കസ്റ്റഡിയിലെടുത്തു. ബൈക്ക് ഉപയോ​​ഗിച്ച് ശബ്ദമുണ്ടാക്കിയ പാപ്പിനിശ്ശേരി ചുങ്കം സ്വദേശി മിഹാദി (27) ൽ നിന്ന് 5000 രൂപ പിഴ ഈടാക്കും. അനന്തര നടപടികൾക്കായി മോട്ടോർ വാഹന വകുപ്പിനെ വിവരമറിയിച്ചു. ഇവർ ലഹരി ഉപയോ​ഗിച്ചിട്ടുണ്ടോ എന്ന സംശയത്തിൽ എക്സൈസിനെയും നാട്ടുകാർ വിവരമറിയിച്ചു. എക്സൈസ് എത്തി പരിശോധന നടത്തി.

Trending :
facebook twitter