+

കണ്ണൂരിനെ വിസ്മയിച്ച് പൂർണ്ണ ചന്ദ്രഗ്രഹണം ​​​​​​​

ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കുന്ന നി‍ഴൽ കടും ചുവപ്പ് നിറമായി കാണപ്പെടും അതാണ് ചന്ദ്രനെ രക്തവർണ്ണത്തിലാക്കുന്നത്.


കണ്ണൂർ: കണ്ണൂരിലെ ശാസ്ത്ര കൗതുകികളെയും പൊതുജനങ്ങളെയും വിസ്മയിച്ച് പൂർണ്ണ ചന്ദ്രഗ്രഹണം.2022ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണമാണ് തിങ്കളാഴ്ച്ച പുലർച്ചെ വരെ ദൃശ്യമായത് സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ വരുമ്പോൾ, ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കുന്ന നി‍ഴൽ കടും ചുവപ്പ് നിറമായി കാണപ്പെടും അതാണ് ചന്ദ്രനെ രക്തവർണ്ണത്തിലാക്കുന്നത്.

2022 ന് ശേഷം ഇന്ത്യയിൽ ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണമാണ് ഇന്ന് ദൃശ്യമായത്. 2018 ജൂലൈ 27 ന് ശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിരീക്ഷിക്കാൻ സാധിക്കുന്ന ചന്ദ്ര ഗ്രഹണം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാത്രി 11.01 മുതൽ പുലർച്ചെ 12.23 വരെ 82 മിനിറ്റ് നേരമാണ് പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.

ഇന്ത്യയെ കൂടാതെ, ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണമാണ് ഇന്നലെ സംഭവിച്ചത്. ആദ്യത്തേത് മാർച്ചിലായിരുന്നു. 2028 ഡിസംബർ 31നാണ് ഇനി ഇന്ത്യയിൽ പൂർണചന്ദ്രഗ്രഹണം കാണാനാകുക. വടക്കേ അമേരിക്കയിലും, കിഴക്ക് തെക്കേ അമേരിക്കയിലും, പസഫിക്, അറ്റ്ലാൻറിക്, ഇന്ത്യൻ മഹാസമുദ്രം, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, ആർട്ടിക്, അൻറാർട്ടിക്ക എന്നിവിടങ്ങളിലും ദൃശ്യമാകും.
രക്തചന്ദ്രനെന്നു അറിയപ്പെടുന്ന ബ്ളഡ് മൂണിനെ ദർശിക്കുന്നതിനായി കണ്ണൂർ ജില്ലയിലെ നിരവധി കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വാനനിരീക്ഷണ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

facebook twitter