വാരണാസി സത്യഗ്രഹം നൂറാം100-ദിവസത്തിലേക്ക് ; ഗാന്ധിയൻ മൂല്യങ്ങളെ തകർക്കാൻ കഴിയില്ലെന്ന് ആർട്ടിസ്റ്റ് ശശികല

09:40 AM Dec 19, 2024 | Neha Nair

കണ്ണൂർ : വാരണാസിയിൽ തച്ചുതകർക്കപ്പെട്ട ഗാന്ധിയൻ സ്ഥാപനങ്ങൾ പുന:സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടു  നടന്നുവരുന്ന 100-ദിന സത്യഗ്രഹം ഇന്ന് അതിന്റെ ലക്ഷ്യത്തിൽ എത്തുകയാണെന്നും അറസ്റ്റും ഭീഷണികൊണ്ടും ഇതിനെ തടയാൻ കഴിയില്ലെന്നും ഇതിനകം തെളിഞ്ഞെന്നും ആർട്ടിസ്റ്റ് ശശികല പറഞ്ഞു.

കേരളത്തിന്റെ പ്രതിനിധികളായി കേരള സർവ്വോദയ മണ്ഡലം പ്രസിഡന്റ് അസീസ്, സെക്രട്ടറി സുരേഷ്, ട്രഷറർ പവിത്രൻ കോതേരി, ഏകത പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം ആർട്ടിസ്റ്റ് ശശികല തുടങ്ങി 15 ഓളം പേർ പങ്കെടുത്തിരുന്നു.

എൺപത്തിയേഴാമത്തെദിവസം മിന്നൽ പടയായെത്തിയ പൊലീസ് സംഘം സത്യഗ്രഹികളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പിറ്റേ ദിവസം തന്നെ ശാസ്ത്രിഘട്ടിൽ സമരം തുടരുകയായിരുന്നു. മേധാപട്കർ ഉൾപ്പെടെ ദേശീയ സർവ്വോദയ മണ്ഡലം നേതാക്കന്മാരും സംഭവത്തിൽ ഇടപെട്ടിരുന്നു.