തളിപ്പറമ്പ് പയ്യാവൂർ വാതിൽ മടയിൽ അനധികൃത ചെങ്കൽ ഖനനം ; എട്ട് ലോറികൾ പിടിച്ചെടുത്തു

12:15 PM Dec 19, 2024 | Neha Nair

തളിപ്പറമ്പ് : തളിപ്പറമ്പ് പയ്യാവൂർ വാതിൽ മടയിൽ അനധികൃത ചെങ്കൽ ഖാനനത്തിലേർപ്പെട്ട എട്ട് ലോറികൾ പിടിച്ചെടുത്തു.

തളിപ്പറമ്പ താലൂക്ക് ഓഫീസിലെ മണൽ സ്ക്വാഡും പയ്യാവൂർ വില്ലേജ് ജീവനക്കാരും ചേർന്ന് നടത്തിയ് സംയുക്ത റെയ്ഡിലാണ് അനധികൃത ചെങ്കൽ  ഖനനം നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്തത്. പിടികൂടിയ വാഹനങ്ങൾ പയ്യാവൂർ,ഇരിക്കൂർ പോലീസിന് കൈമാറി.