+

പ്രമുഖ വ്യവസായി ടി.പി അബ്ദുൾ ഹമീദ് ഹാജി നിര്യാതനായി

കണ്ണൂർ : പ്രമുഖ വ്യവസായിയും കണ്ണൂരിലെ ജിംകെയർ ഹോസ്പിറ്റലിൻ്റെ സ്ഥാപക ചെയർമാനും പയ്യന്നൂർ സബ ഹോസ്പിറ്റൽ ഉടമയുമായ ടി.പി. അബ്ദുൾ ഹമീദ് ഹാജി ( റെയിൻബോ ഹമീദ് ഹാജി - പഴയങ്ങാടി) നിര്യാതനായി.

കണ്ണൂർ : പ്രമുഖ വ്യവസായിയും കണ്ണൂരിലെ ജിംകെയർ ഹോസ്പിറ്റലിൻ്റെ സ്ഥാപക ചെയർമാനും പയ്യന്നൂർ സബ ഹോസ്പിറ്റൽ ഉടമയുമായ ടി.പി. അബ്ദുൾ ഹമീദ് ഹാജി ( റെയിൻബോ ഹമീദ് ഹാജി - പഴയങ്ങാടി) നിര്യാതനായി.
 
റെയിൻബോ സ്റ്റീക്ക് ഹൗസ്, റെയിൻബോ ഹോട്ടൽസ്,റെയിൻബോ കാറ്ററിംഗ്, റെയിൻബോ റിയൽറ്റേഴ്സ് സംരംഭങ്ങളുടെ തലവനായിരുന്നു. ക്രസൻ്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, ക്രസൻ്റ് കോളേജ് ഓഫ് നഴ്സിംഗ്, ക്രസൻ്റ് ബിഎഡ് കോളേജ്, ക്രെസൻ്റ് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടുന്ന നോർത്ത് മലബാർ ഡെവലപ്‌മെൻ്റ് സൊസൈറ്റി കൺസോർഷ്യത്തിൻ്റെ ചെയർമാനായിരുന്നു. കണ്ണൂരിലെ റിംസ് ഇൻ്റർനാഷണൽ സ്‌കൂൾ, ബെൽ ഫൗണ്ടേഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ വൈസ് ചെയർമാനായിരുന്നു.

facebook twitter