'അനുരാധ റിസോര്‍ട്ട്' നോവൽ പ്രകാശനം ചെയ്തു

09:55 AM Dec 21, 2024 | Neha Nair

കണ്ണൂര്‍ :  ഡോ. സി. രവീന്ദ്രന്‍ നമ്പ്യാരുടെ പുതിയ നോവല്‍  'അനുരാധ റിസോര്‍ട്ട്' പ്രകാശനം ചെയ്തു. കണ്ണൂര്‍ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ ചലച്ചിത്ര നടി ഡോ. വൃന്ദ മേനോന് നല്‍കി പ്രകാശനം ചെയ്തു.

 മുന്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, വി.ആര്‍. പ്രീത ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ശശീന്ദ്രന്‍ കെ.സി. ചാലയുടെ വേലിക്കെട്ടിലെ മുള്‍പ്പടര്‍പ്പുകള്‍ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നു.