ചക്കരക്കല്ലിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

12:13 AM Dec 26, 2024 | Desk Kerala

ചക്കരക്കൽ: ചക്കരക്കല്ലിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്നും പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ചക്കരക്കൽ ടൗണിലെ ഇരിവേരി വില്ലേജ് ഓഫിസിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നാണ് നിർത്തിയിട്ട ഡാഷ് ബോർഡിൽ നിന്നും മുപ്പതിനായിരം രൂപയും പേഴ്സും കവർന്നത്. ഈ കേസിൻ പുതിയതെരുചിറക്കൽ സ്വദേശി നാഷാദാ (49) ണ് അറസ്റ്റിലായത് ചക്കരക്കൽ സി.ഐ എം.പി ആസാദിൻ്റെ നേതൃത്വത്തിൽ  നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നേരത്തെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന പ്രതിയുടെ സി.സി.ടി.വി. ക്യാമറാ ദൃശ്യം പൊലിസിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയത്. പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.