മട്ടന്നൂർ കിച്ചേരി ചെള്ളേരിയിൽ കനാൽ തുരങ്കത്തിൽ യുവാവ് മരണപ്പെട്ടു

12:19 AM Dec 26, 2024 | Desk Kerala

മട്ടന്നൂർ : കിച്ചേരി ചെള്ളേരിയിൽ കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു. കോളാരി കുഭം മൂലയിലെ പി.കെ. റാഷിദ് (30) ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പഴശ്ശി ഇറിഗേഷൻ്റെ അധിനതയിലുള്ള തുരങ്കത്തിൽ ഇന്നലെ ഉച്ചയോടെയാണ് റാഷിദ് അഞ്ച് സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയത്.

ചാവശ്ശേരി പറമ്പിലെ ചിക്കൻ സ്റ്റാൾ ഉടമയാണ്. പിതാവ് : ചോലയിൽ കാദർ. മാതാവ് സുബൈദ (കാറാട്). ഭാര്യ: വാഹിദ. മക്കൾ: മുഹാദ്, സിദറത്തുൽ മുൻതഹ, ഹംദാൻ . മൃതദേഹം  കണ്ണൂർ ജില്ലാ ആശുപത്രിയിലെക്ക് മാറ്റി.