കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടിനകത്ത് തീപിടിച്ചു ;വീട്ടുകാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

11:23 AM Jan 05, 2025 | AVANI MV


തളിപ്പറമ്പ്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടിനകത്ത് തീപിടിച്ചു, നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഞാറ്റുവയല്‍ ഖിദ്മത്ത് നഗറിലെ പാറപ്പുറത്ത് ആമിനയുടെ വീട്ടിലെ ഫ്രിഡ്ജാണ് പ്രവര്‍ത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്.ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടം.


പൊട്ടിത്തെറിയില്‍ വയറിംഗിന് തീപിടിച്ച് വീടിനകം പുകകൊണ്ട് നിറഞ്ഞു.ഓടിയെത്തിയ നാട്ടുകാരും തളിപ്പറമ്പില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.വിഅബ്ദുള്ളയുടെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയുടെ മാണ തീയണച്ചത്.വീടിൻ്റെ അടുക്കള ഭാഗത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്.