കണ്ണൂർ പഴയങ്ങാടി സ്കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ചു

09:28 PM Jan 10, 2025 | Desk Kerala

പഴയങ്ങാടികണ്ണൂർ  : സ്കൂളിലേക്ക് ബസ് കയറാനായി വീട്ടില്‍നിന്നു നടന്നു പോകുന്നതിനിടയില്‍ തോട്ടില്‍ വീണു വിദ്യാർഥിനിക്ക് ദാരുണാന്ത്യം മാടായി ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനി വെങ്ങരയിലെ എൻ.വി. ശ്രീനന്ദയാണ് (16) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ഓടെയാണ് വിദ്യാർഥിനി വെങ്ങര നടക്കു താഴെ റോഡിനു സമീപത്തെ തോടില്‍ വീണത്.

കുട്ടി തോട്ടില്‍ വീണത് കണ്ട മറ്റു വിദ്യാർഥികള്‍ വിവരം നല്‍കിയതിനെ തുടർന്ന് നാട്ടുകാരെത്തി പരിയാരത്തെകണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ എൻ.വി. സുധീഷ് കുമാർ, സുജ ദമ്പതികളുടെ മകളാണ്. സഹോദരൻ: വിശ്വജിത്ത്