+

കണ്ണൂരിൽ ഇ.അഹമ്മദ് മെമ്മോറിയൽ ഐ.പി പാലിയേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം 18ന്

ജില്ലാ ആശുപത്രിക്ക് സമീപം മുഴുവൻ സമയം പ്രവർത്തിച്ചു വരുന്ന സിഎച്ച് സെന്റർ പൂക്കോയ തങ്ങൾ "ഹോസ്പീസ് "ഇ അഹമ്മദ് മെമ്മോറിയൽ പാലിയേറ്റീവ് ഐ പി ബ്ലോക്കിന്റെ ഉദ്ഘാടനവും കണ്ണൂർ സിറ്റി സി എച്ച് സെന്റർ സ്വന്തമായി വിലക്ക് വാങ്ങിയ സ്ഥലത്ത് ആരംഭിക്കുന്ന ആ സ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും 17 മുതൽ മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കുമെന്ന്ഭാരവാഹികൾ  വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

കണ്ണൂർ: ജില്ലാ ആശുപത്രിക്ക് സമീപം മുഴുവൻ സമയം പ്രവർത്തിച്ചു വരുന്ന സിഎച്ച് സെന്റർ പൂക്കോയ തങ്ങൾ "ഹോസ്പീസ് "ഇ അഹമ്മദ് മെമ്മോറിയൽ പാലിയേറ്റീവ് ഐ പി ബ്ലോക്കിന്റെ ഉദ്ഘാടനവും കണ്ണൂർ സിറ്റി സി എച്ച് സെന്റർ സ്വന്തമായി വിലക്ക് വാങ്ങിയ സ്ഥലത്ത് ആരംഭിക്കുന്ന ആ സ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും 17 മുതൽ മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കുമെന്ന്ഭാരവാഹികൾ  വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

18 ന് മൂന്ന് മണിക്ക് ജില്ലാആശുപത്രിക്ക് സമീപം ആ സ്ഥാന മന്ദിര ശിലാസ്ഥാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഇ അഹമ്മദ് മെമ്മോറിയൽ ഐ പി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദറും കണ്ണൂർ സി എച്ച് സെന്റർ അങ്കണത്തിൽ നിർ വഹിക്കും. സി എച്ച് സെന്റർ ഡ്രീം 2025 പദ്ധതി രേഖയുടെ പ്രകാശനം കെ സുധാകരൻ എം പി യും ലൈഫ് അംഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണ് അഡ്വ: ഹാരി സ് ബീരാനു നിർവ്വഹിക്കും. കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തും.

 17 ന് മൂന്ന് മണിക്ക് വനിതാ സമ്മേളനം സുഹറ മമ്പാട്ടും 18 ന് രാവിലെ മെഡിക്കൽ ക്യാമ്പ് കോർപറേഷൻമേയർ മുസ്ലീഹ് മഠത്തിലും 19 ന് മൂന്ന് മണിക്ക് കിടപ്പ് രോഗികളുടെ സംഗമം ഡെപ്യൂട്ടി മേയർ അഡ്വ: പി ഇന്ദിരയും ഉദ്ഘാടനം ചെയ്യും. തുടർന്ന് എളയാവൂർ സി എച്ച് എം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ അവതരിപിക്കുന്ന വിവിധ കലാ പരിപാടികൾ അരങ്ങേറും.വാർത്താ സമ്മേളനത്തിൽ ചെയർമാൻ മൊയ്തു മഠത്തിൽ, കെ പി താഹ, സി സമീർ, ടി ഹംസ എന്നിവർ പങ്കെടുത്തു.

facebook twitter