തിരുപ്പതി യാത്രയുടെ ഫലങ്ങളും പുണ്യവും പൂർത്തിയാകാൻ നിര്‍ബന്ധമായും ദര്‍ശനം നടത്തേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതിയിലെ പത്മാവതി ക്ഷേത്രം. തിരുപ്പതിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ തിരുച്ചനൂര്‍ എന്ന സ്ഥലത്താണ് പത്മാവാതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പാര്‍വ്വത ദേവിയുടെ അവതാരമായ പത്മാവതി കലിയുഗത്തിൽ വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയായാണ് ആരാധിക്കപ്പെടുന്നത്.
സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി അറിയപ്പെടുന്ന പദ്മാവതി ദേവിയുടെ അനുഗ്രഹം തേടി എല്ലാ വർഷവും ധാരാളം വിനോദസഞ്ചാരികൾ/ഭക്തർ വരുന്നു. ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രം ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളിൽ ധാരാളം വിശ്വാസികളെ സ്വീകരിക്കുന്നു.
ആകാശരാജാവിന് അലമേലു എന്ന പേരിൽ ലക്ഷ്മീദേവി ജനിച്ചതായാണ് വിശ്വാസങ്ങള്‍ പറയുന്നത്. അലമേലു പിന്നീട് വെങ്കിടേശ്വരനെ വിവാഹം ചെയ്തുവത്രെ. 12 വര്‍ഷത്തെ തപസ്സിനു ശേഷമാണ് ലക്ഷ്മി ദേവി ചുവന്നതാമരപ്പൂവില്‍ വെങ്കിടേശ്വരന് ദര്‍ശനം നല്കിയത്. മാതൃദേവി പദ്മസരോവരം എന്ന പുഷ്കരിണിയിൽ സ്വർണ്ണ താമരയിൽ സ്വയം പ്രത്യക്ഷപ്പെട്ടു എന്നും ഇവിടുത്തെ വിശ്വാസങ്ങളില്‍ പറയുന്നുണ്ട്.
വെങ്കിടാചല മഹാത്യം പറയുന്നത്, ഭഗവാൻ സൂര്യനാരായണൻ താമരയെ പൂർണ്ണതേജസ്സോടെ വിരിയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്നാണ്. പുഷ്കരിണിയുടെ കിഴക്ക് ഭാഗത്തായി സൂര്യനാരായണൻ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പത്മപുരാണം ദേവിയുടെ വരവിനെക്കുറിച്ചും ശ്രീനിവാസനുമായുള്ള വിവാഹത്തെക്കുറിച്ചും വ്യക്തമായ വിവരണം നൽകുന്നു.
അലമേലുമംഗലപുരം എന്നും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നു. പേരിലെ ഓരോ വാക്കിനും ഒരു പ്രത്യേക അർത്ഥമുണ്ട്, അത് അലർ എന്നത് താമരയെ സൂചിപ്പിക്കുന്നു, മെൽ എന്നാൽ ടോപ്പ് അഥവാ മുകളില്‍ മാംഗ എന്നാല്‍ ദേവി , ഗ്രാമം അല്ലെങ്കിൽ നഗരം സൂചിപ്പിക്കുന്ന പുരം എന്നിങ്ങനെയാണ് അര്‍ത്ഥം വരുന്നത്.
പദ്മാവതി ക്ഷേത്രത്തിനുള്ളിലെ ഉപക്ഷേത്രങ്ങളാണ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ശ്രീ സുന്ദരരാജസ്വാമി ക്ഷേത്രവും. ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ക്ഷേത്രങ്ങളിൽ ആദ്യത്തേതാണ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. തെളിവുകൾ പ്രകാരം ഈ ക്ഷേത്രം 1221 AD ലാണ് നിലവിൽ വന്നത്. പതിനാറാം നൂറ്റാണ്ടിൽ നിലവിൽ വന്ന ശ്രീ സുന്ദരരാജസ്വാമി ക്ഷേത്രം ശ്രീ വരദരാജ സ്വാമിക്കും അദ്ദേഹത്തിന്റെ ഭാര്യമാരായ ശ്രീദേവിക്കും ഭൂദേവിക്കും വേണ്ടി സമർപ്പിച്ചിരിക്കുന്നു.
തിരുപ്പതി യാത്രയുടെ പുണ്യവും ഫലങ്ങളും പൂര്‍ത്തിയാകണമെങ്കിൽ നിര്‍ബന്ധമായും പത്മാവതി ക്ഷേത്രത്തിൽ കൂടി ദര്‍ശനം നടത്തണം. പുലർച്ചെ 5 മുതൽ രാത്രി 9 മണി വരെയാണ് ദർശന സമയം.പത്മാവതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം ഇവിടുത്തെ പത്മസരോവരം ആണ്. കാർത്തിക മാസത്തിലെ 'ശുക്ല പക്ഷ പഞ്ചമി' നാളിൽ സ്വർണ്ണ താമരപ്പൂവിൽ (പത്മം) പത്മാവതി ദേവി ഈ കുളത്തിൽ പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ ക്ഷേത്രക്കുളത്തിലിറങ്ങി സ്നാനം ചെയ്തു മാത്രമേ ഇവിടുത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കാറുള്ളൂ.