+

ഓണക്കാലത്ത് ക്ഷേമ ആനൂകൂല്യങ്ങൾക്കായി ചെലവഴിക്കുന്നത് 19575 കോടി : മുഖ്യമന്ത്രി

കേന്ദ്ര നയങ്ങളുടെ ഫലമായി ഉണ്ടായ പ്രയാസങ്ങൾക്കു മുന്നിൽ നിസ്സംഗമായി നിൽക്കാതെ ചെലവുകൾ ക്രമീകരിച്ച് നികുതി പരിശ്രമം വർദ്ധിപ്പിച്ച് സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  വിവിധ മേഖലകളിൽ ഈ ഓണക്കാലത്ത് ലഭിക്കേണ്ട ക്ഷേമ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യാൻ ഇതിന്റെ ഫലമായി കഴിയുന്നുണ്ടെന്നും  19575 കോടി രൂപയാണ് ഇതിനായി മാത്രം ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര നയങ്ങളുടെ ഫലമായി ഉണ്ടായ പ്രയാസങ്ങൾക്കു മുന്നിൽ നിസ്സംഗമായി നിൽക്കാതെ ചെലവുകൾ ക്രമീകരിച്ച് നികുതി പരിശ്രമം വർദ്ധിപ്പിച്ച് സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  വിവിധ മേഖലകളിൽ ഈ ഓണക്കാലത്ത് ലഭിക്കേണ്ട ക്ഷേമ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യാൻ ഇതിന്റെ ഫലമായി കഴിയുന്നുണ്ടെന്നും  19575 കോടി രൂപയാണ് ഇതിനായി മാത്രം ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശമ്പളം, ബോണസ്, പെൻഷൻ, ഫെസ്റ്റിവൽ അലവൻസ,് ഓണം  അഡ്വാൻസ, ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നീ ഇനങ്ങൾക്കായി 12100 കോടി രൂപ നീക്കിവെച്ചു. രണ്ടുഗഡു ക്ഷേമ പെൻഷൻ നൽകാനായി 1800 കോടി രൂപയാണ് ചെലവിടുന്നത്. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള വിപണി ഇടപെടൽ അടക്കം സപ്ലൈകോയ്ക്ക് 262 കോടി രൂപ നൽകി. എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് നൽകാൻ 34.29 കോടി രൂപയാണ് അനുവദിച്ചത്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് നൽകാൻ 22 കോടി രൂപ മാറ്റിവെച്ചു. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ വീതം നൽകുന്നതിനായി 52 കോടി രൂപയാണ് മാറ്റിവെച്ചത്. റേഷൻ സാധനങ്ങൾ വാതിൽപ്പടി വിതരണം നൽകുന്നതിന് 50 കോടിയും കരാർ ജീവനക്കാർക്കുള്ള ബിഡിഎസ് പെയ്മെന്റ് 300 കോടി രൂപയും അനുവദിച്ചു. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് എക്സ് ഗ്രേഷ്യയും അരിയും നൽകാൻ 3.46 കോടിരൂപ അനുവദിച്ചു.

ഓണത്തിനു ഭക്ഷ്യവസ്തുക്കൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ പൊതുവെ സ്വീകരിച്ചു വരികയാണ്. ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകൾക്ക് ഇതിനകം  തുടക്കമായി. ജില്ലാതല ഫെയറുകളും  ആരംഭിച്ചിട്ടുണ്ട്. മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതൽ ഒരു പ്രധാന ഔട്ട്ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും. കൂടാതെ, സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്തകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 250 ലധികം ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറിൽ മാത്രമല്ല, ആയിരത്തിലധികം വരുന്ന വില്പനശാലകളിലും ഈ ഓഫറുകൾ  ലഭ്യമാണ്.

        സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ കഴിഞ്ഞ ദിവസം അനുവദിച്ചു കഴിഞ്ഞു.  ആഗസ്തിലെ പെൻഷന്  പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചു. യുജിസി, ഐഎസിടിഇ, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. സെപ്തംബർ ഒന്നിന് ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടിതുടങ്ങും.

കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ,  സിഡിഎസ്, എ.ഡി. എസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്.  അതിന്റെ  വിളവെടുപ്പ് നടത്തുകയാണ്. കൺസ്യൂമർഫെഡ് വഴിയും  പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും പച്ചക്കറിയും നിത്യോപയോഗ  സാധനങ്ങളും വിതരണം നടത്തുന്നുണ്ട്. കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, ജില്ലാ മൊത്തവ്യാപാര സ്റ്റോറുകൾ, കാർഷിക വായ്പാ സംഘങ്ങൾ, എസ്സിഎസ്ടി സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ എന്നിവ മുഖേന 1,800 കേന്ദ്രങ്ങളിലാണ് 10 ദിവസക്കാലം സഹകരണ വിപണി പ്രവർത്തിക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതോടൊപ്പം മറ്റ് സാധനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും ഇവിടെനിന്നും ലഭ്യമാകും. ഗുണനിലവാരം ഉറപ്പുവരുത്തിയ സാധനങ്ങൾ മാത്രമേ ഓണം വിപണിയിൽ വിൽപ്പനയ്ക്കായി എത്തിക്കേണ്ടതുള്ളൂ എന്ന കർശന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. ഒപ്പം, സഹകരണ സംഘങ്ങൾ നേരിട്ട് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തിന് മുൻതൂക്കം നൽകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

സഹകരണ സംഘങ്ങളുടെ തനത് ഉത്പന്നങ്ങൾക്കുള്ള പ്രധാന വിപണി കൂടിയാവുകയാണ് കൺസ്യൂമർഫെഡ് വിൽപ്പനശാലകൾ. ഓണക്കാലത്ത് സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന ഏകദേശം 100 കോടി രൂപയുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ പ്രാഥമിക സംഘങ്ങൾ പച്ചക്കറി കൃഷി ചെയ്ത് ഓണം വിപണിയിലേക്ക് കൊണ്ടുവരികയാണ്. ഇത് കൂടാതെ ഹോർട്ടി കോർപ്പിന്റെ പച്ചക്കറി ചന്തകളും കൃഷി വകുപ്പിന്റെ മറ്റ് സംവിധാനങ്ങളും സജീവമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

facebook twitter