പിണറായി : സിപിഎം പാറപ്രം ലോക്കൽ സെക്രട്ടറി പിണറായി വെസ്റ്റിലെ പ്രസാദം വീട്ടിൽ വി.പ്രസാദൻ മാസ്റ്റർ (58) നിര്യാതനായി.
മുണ്ടലൂർ എൽ പി സ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് തലശ്ശേരി ഗവ: ഗേൾസ് എൽ പി സ്കൂൾ, ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായി 36 വർഷത്തെ സേവനത്തിന് ശേഷം 2022ൽ ഗവ: ഗേൾസ് എൽ പി സ്കൂളിലെ പ്രധാനാദ്ധ്യാപകനായി സർവ്വീസിൽ നിന്നും വിരമിച്ചു.
ഔദ്യോഗിക കാലയളവിൽ കെ എസ് ടി എ കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, എഫ് എസ് ടി ഇ ഒ ഭാരവാഹി എന്നീ ചുമതലകൾ നിർവ്വഹിച്ചു. തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിലെ ദീർഘകാല അദ്ധ്യാപന വേളയിൽ സ്കൂളിനെ അക്കാദമിക രംഗത്ത് ഉയർത്തി ക്കൊണ്ടു വരുന്നതിൽ മികച്ച പങ്കു വഹിച്ചു.
തലശ്ശേരിയിൽ നടന്ന വിവിധ സമ്മേളനങ്ങളിലും കലോത്സവങ്ങളിലും പ്രധാന സംഘാടകനായിരുന്നു. ബാലസംഘം അവിഭക്ത പിണറായി വില്ലേജ് സെകട്ടറി, ഡി വൈ എഫ് ഐ വില്ലേജ് ഭാരവാഹി, തലശ്ശേരി പബ്ലിക് സർവന്റസ് ബാങ്ക് വൈസ് പ്രസിഡണ്ട് എന്നീ നിലയിലും പ്രവർത്തിച്ചു.
നിലവിൽ ഐ ആർ പി സി പിണറായി സോണൽ കമ്മറ്റിയംഗവും പിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാല കമ്മറ്റിയംഗവുമാണ്
ഭാര്യ: ഷൈമ (അദ്ധ്യാ പിക, കീഴല്ലൂർ യു പി സ്കൂൾ ) മക്കൾ: അക്ഷര (ബി എഡ് വിദ്യാർത്ഥിനി, പെരിങ്ങത്തൂർ ), ആർഷ ( ബിരുദ വിദ്യാർത്ഥിനി കോളജ് ഓഫ് കൊമേഴ്സ് കണ്ണൂർ). സഹോദരങ്ങൾ: വി പ്രമോദൻ, അഡ്വ. വി. പ്രദീപൻ (സി പി ഐ എം പാറപ്രം ലോക്കൽ കമ്മറ്റിയംഗം),
വി.പ്രകാശൻ, വി പ്രീത (അദ്ധ്യാപിക, പിണറായി വെസ്റ്റ് ബേസിക് യു പി സ്കൂൾ )
അച്ഛൻ: പരേതനായ കേളോത്ത് വാസു അമ്മ: വാഴവളപ്പി നാരായണി. സംസ്കാരം വൈകുന്നേരം ആറു മണിക്ക് പന്തക്കപ്പാറ പ്രശാന്തിയിൽ.