കണ്ണൂർ പയ്യാമ്പലത്ത് ആറ് വയസുകാരൻ ജീപ്പിടിച്ച് മരിച്ചു

09:05 PM Jan 19, 2025 | Litty Peter

കണ്ണൂർ: പയ്യാമ്പലത്തെ പള്ളിയാം മൂല ബീച്ച് റോഡിൽ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുഹാദാണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം.

ഉച്ചയോടെ ബന്ധുക്കളോടൊപ്പം പയ്യാമ്പലം ബീച്ചിൽ എത്തിയതായിരുന്നു മുഹാദ്. ബന്ധുക്കളോടൊപ്പം റോഡരികിൽ ഉണ്ടായിരുന്ന കുട്ടി റോഡ് മുറിച്ച് കടക്കവേ പള്ളിയാം മൂലയിൽ നിന്നും പയ്യാമ്പലം ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ10 എൽ 5653 ജീപ്പിടിക്കുകയായിരുന്നു.

ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊതുവാച്ചേരി ഖലീഫ മൻസിലിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുഹാദ് .