കണ്ണൂർ : 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് മുണ്ടേരി വാർഡിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച പള്ളിവയലിൽ -മുണ്ടേരി ഇ.കെ നായനാർ ജനകീയ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ അധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.എം.സവിത സ്വാഗതം പറഞ്ഞു, വാർഡ് വികസന സമിതി കൺവീനർ കെ.വിനോദ്, എം.വി.വിജയൻ , കെ.വി. രഞ്ജിത്ത്, കെ.വി.ബിജു ആശംസ അർപ്പിച്ച് സംസാരിച്ചു , എം.എം.രാജീവൻ നന്ദിയും പറഞ്ഞു