+

ഫീൽഡ് അസോസിയേറ്റ്സ് യൂനിയൻ സംസ്ഥാന സമ്മേളനം 25 ന് കണ്ണൂരിൽ

ഫീൽഡ് അസോസിയേറ്റഡ് യൂനിയൻ ( പി.എ.സി.എൽ) സംസ്ഥാന സമ്മേളനം ജനുവരി 25ന് കണ്ണൂരിൽ നടക്കുമെന്ന് സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. അശോകൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ: ഫീൽഡ് അസോസിയേറ്റഡ് യൂനിയൻ ( പി.എ.സി.എൽ) സംസ്ഥാന സമ്മേളനം ജനുവരി 25ന് കണ്ണൂരിൽ നടക്കുമെന്ന് സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. അശോകൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 രാവിലെ 9.30 ന് റെയിൽവെ സ്റ്റേഷനിൽ നിന്നും 500 ലേറെപേരുടെ പ്രകടനം ആരംഭിച്ച് 10 മണിക്ക് സി.കണ്ണൻ സ്മാരക മന്ദിരത്തിൽ പ്രതിനിധി സമ്മേളനം തുടങ്ങും. 500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 10 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പി.എ.സി. എല്ലിൻ്റെ സ്ഥാവര ജംഗമ വസ്തുകൾ സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നീതി നടപ്പിലാക്കത്തതിനാൽ ഏജൻ്റുമാരും നിക്ഷേപകരും ആത്മഹത്യ മുനമ്പിലാണ് 'ആറു കോടി വരുന്നവർ വൻപ്രതിസന്ധി നേരിടുകയാണ്. ചാലക്കുടിയിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീനിയും ഭാര്യയും ആത്മഹത്യ ചെയ്തു.

സെബി പണം തിരിച്ചു നൽകണമെന്ന 2016 ഫെബ്രുവരി രണ്ടിന് പുറപ്പെടുവിപ്പിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുക നിക്ഷേപങ്ങൾ തിരിച്ചു നൽകുക, കസ്റ്റമർ സർവീസ് സെൻ്ററുകളെ അടിസ്ഥാനമാക്കി നിക്ഷേപകരുടെ മുഴുവൻ ഡാറ്റാ സും പ്രസിദ്ധീകരിച്ച് അതിൻ്റെ അടിസ്ഥാനത്തിൽ റീഫണ്ട് അപേക്ഷകൾ സ്വീകരിക്കുക എന്നീ കാര്യങ്ങളും സമ്മേളനം ചർച്ച ചെയ്യുമെന്ന് കെ. അശോകൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ആർ. രാധാകൃഷ്ണൻ ' കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി ജോയ് കൈതാരത്ത് 'സ്വാഗത സംഘം ചെയർമാൻ ജയദേവ് വൈദ്യർ, ഷിബു കുഞ്ഞിരാമൻ, പി. രവീന്ദ്രൻ എന്നിവരു പങ്കെടുത്തു.

facebook twitter