+

റിപ്പബ്ലിക്ദിനത്തിൽ എസ്ഡിപിഐ അബേദ്കർ സ്ക്വയർ സംഘടിപ്പിക്കും

ഭരണഘടനയേയും അതിന്റെ ശില്പിയേയും അവഹേളിക്കുന്നകേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ"ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്" എന്നപ്രമേയത്തിൽ എസ്ഡിപിഐ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും അബേദ്കർ സ്ക്വയർ സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡണ്ട് ബഷീർ കണ്ണാടിപ്പറമ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂർ :ഭരണഘടനയേയും അതിന്റെ ശില്പിയേയും അവഹേളിക്കുന്നകേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ"ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്" എന്നപ്രമേയത്തിൽ എസ്ഡിപിഐ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും അബേദ്കർ സ്ക്വയർ സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡണ്ട് ബഷീർ കണ്ണാടിപ്പറമ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് 26 ന് വൈകുന്നേരം 4-30ന്  അംബേദ്ക സ്ക്വയർ സംഘടിപ്പിക്കുന്നത്. ഭരണഘടനാശില്പിയായ അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ അവഹേളിക്കുകയാണെന്നും ഇത്തരം അവഹേളനം രാജ്യം പൊറുക്കില്ലെന്നും ബഷീർ അറിയിച്ചു. കണ്ണൂർ,തലശ്ശേരി, അഴീക്കോട്, മട്ടന്നൂർ, കല്യാശ്ശേരി, ധർമ്മടം, പേരാവൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് റിപ്പബ്ലിക്ക് ദിനത്തിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ജനറൽ സിക്രട്ടറി എ പി മുസ്തഫ, വൈസ് പ്രസിഡണ്ട് ശംസുദ്ദീൻ മൗലവി എന്നിവരും പങ്കെടുത്തു.

facebook twitter