+

മാതമംഗലം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിനെത്തുന്നവർക്ക് ഭക്ഷണം നൽകാൻ വിപുലമായ സൗകര്യങ്ങൾ ഒരുങ്ങി

25 മുതൽ 28 വരെ നടക്കുന്ന മാതമംഗലം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിനെത്തുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി. 4 ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിൽ രണ്ടു ലക്ഷത്തിലധികം ആളുകൾ ഭഗവതിയുടെ അനുഗ്രഹം തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

25 മുതൽ 28 വരെ നടക്കുന്ന മാതമംഗലം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിനെത്തുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി. 4 ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിൽ രണ്ടു ലക്ഷത്തിലധികം ആളുകൾ ഭഗവതിയുടെ അനുഗ്രഹം തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കളിയാട്ട ദിവസങ്ങളിൽ രാവിലെയും രാത്രിയും അന്നധാനമുണ്ടാകും. 

Mathamangalam Muchilottu Bhagavathi Temple perumkaliyattam food committee

രാവിലെ 11 മണി മുതൽ 2 മണിവരെയും രാത്രി 7 മണിമുതൽ 10 മണിവരെയുമാണ് അന്നദാനം. ആദ്യ നാളുകളിൽ 4,5 കറികളോടുകൂടിയാണ് ഭക്ഷണം. അവസാന ദിവസം വിവിധ കറികൾക്ക് പുറമെ പപ്പടവും പഴവും ഉപ്പേരിയും പായസവുമടങ്ങുന്ന സദ്യയും നൽകും. ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്താണ് ഭക്ഷണ പന്തൽ ഒരുക്കിയിട്ടുള്ളത്. 

ഒരേ സമയം 2000ത്തിലധികം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണപന്തലാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം പുറമെ നിന്ന് വരുന്ന കഴകത്തിലെ സ്ഥാനികർക്ക് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേക പന്തലും സൗകര്യവും ഒരുക്കിയിട്ടുണ്ട്. കളിയാട്ടത്തോടനുബന്ധിച്ചുള്ള ശുചീകരണപ്രവർത്തികളും പൂർത്തിയായിക്കഴിഞ്ഞു. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് കളിയാട്ടം നടത്തുന്നത്. പൂർണ ജനപങ്കാളിത്തത്തോടെയാണ് പെരുങ്കളിയാട്ടം. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു.

facebook twitter