കേരളം ദരിദ്ര്യ കേരളമായി മാറണമെന്നാണ് ബി.ജെ.പിയുടെ ലക്ഷ്യം:എം.വി ഗോവിന്ദൻ

12:22 PM Feb 02, 2025 | AVANI MV

കണ്ണൂർ :കേരളം ദരിദ്രകേരളമായി മാറണമെന്നതാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വി ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേരള വിരുദ്ധനിലപാടാണ് കേരളം സ്വീകരിക്കുന്നതെന്നും കേരളത്തിലെ ബിജെപിയും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മാനവവികസമ സൂചികയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ കേരളം മുൻപിലാണ്. എന്നാൽ ഒരുതരത്തിലും കേരളം മുന്നോട്ട് പോകരുതെന്നാണ് കേന്ദ്രത്തിൻ്റെ ആഗ്രഹം.കേരളം ദരിദ്രകേരളമായി മാറണമെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവനയടക്കം ഇതാണ് ചൂണ്ടിക്കാണിക്കുന്നതെന്നും’അദ്ദേഹം പറഞ്ഞു.