ചക്കരക്കൽ: മുണ്ടേരി ചിറയ്ക്ക് സമീപം വീട്ടിൽ മോഷണം നടന്ന കേസിലെ പ്രതി അറസ്റ്റിൽ. പണ്ടാരവളപ്പിൽ ആയിഷയുടെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയാണ് അറസ്റ്റിലായത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാവ് വീടിൻ്റെ വാതിലും തകർത്തിരുന്നു. മുണ്ടേരി ചിറയ്ക്ക് സമീപം പണ്ടാരവളപ്പിൽ ആയിഷയുടെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതി ആസാം സ്വദേശി സദ്ദാം ഹുസൈനെ യാണ് ചക്കരക്കൽ പൊലിസ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.