+

എസ്. എൻ കോളേജിൽ ഏകദിന കരിയർ ഗൈഡൻസ് ഏകദിന ശില്പശാല നടത്തും

ആസ്ഥാനമായി പ്രവർത്തിക്കുന്ന സങ്കല്പ്പ് ഐ.എ.എസ് അക്കാദമിയും എസ് എൻ കോളേജ് കണ്ണൂരും സംയുക്തമായി പ്ളസ് ടൂ , ഡിഗ്രി, പ്രൊഫഷനൽ കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന കരിയർ ഗൈഡൻസ് ഏകദിന ശില്പശാല സംഘടിപ്പിക്കുമെന്ന് സംഘാടകർ പ്രസ് ക്ലബിൽ അറിയിച്ചു.

കണ്ണൂർ : ആസ്ഥാനമായി പ്രവർത്തിക്കുന്ന സങ്കല്പ്പ് ഐ.എ.എസ് അക്കാദമിയും എസ് എൻ കോളേജ് കണ്ണൂരും സംയുക്തമായി പ്ളസ് ടൂ , ഡിഗ്രി, പ്രൊഫഷനൽ കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന കരിയർ ഗൈഡൻസ് ഏകദിന ശില്പശാല സംഘടിപ്പിക്കുമെന്ന് സംഘാടകർ പ്രസ് ക്ലബിൽ അറിയിച്ചു. ഫെബ്രുവരി എട്ടിന് രാവിലെ 9 മണി മുതൽ വൈകുന്നേരം നാലു മണിവരെ കണ്ണൂർ എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപ്പശാല ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കും

വിവിധ മേഖലയിലെ പ്രശസ്തരായവർ ഗൈഡൻസ് നൽകും. വിദ്യാർത്ഥികളുടെ മാനസിക ശേഷി വർദ്ധിപ്പിക്കുന്നതിനും, ബാംങ്കിംഗ്, നിർമിത ബുദ്ധി, സിവിൽ സർവീസ്, ഡിഫൻസ് സർവീസ്, ബിസിനസ് മാനേജ്‌മന്റ് മേഖലയിൽ നിന്നുള്ള വിദഗ്ദ്ധർ ശില്പശാലയിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ എസ്.എൻ കോളേജ് പ്രിൻസിപ്പൾ ഡോ. സി.പി സതീഷ്, കെ വി ജയരാജൻ മാസ്റ്റർ, സി രാജഗോപാൽ, അഡ്വ. സി ദീപക്, കെ പ്രജിത് എന്നിവർ പങ്കെടുത്തു

facebook twitter