ചേരുവകൾ
തക്കാളി - 5
മാവ് അരി - 1 കപ്പ്
പച്ചരി - 1 കപ്പ്
ഉലുവ - 1/2 ടീസ്പൂൺ
വറ്റൽ മുളക് - 4-5 എണ്ണം
മല്ലി - 2 ടേബിൾ സ്പൂൺ
സവാള - 2 എണ്ണം
മല്ലിയില - ഒരു പിടി
ഉപ്പ്
വെള്ളം 4-5 കപ്പ്
തയ്യാറാക്കുന്ന വിധം
അരിയും ഉലുവയും കഴുകി 3-4 മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിർക്കുക
കുതിർന്ന അരിയും ഉലുവയും, മല്ലി, മുളക്, തക്കാളി കഷണങ്ങളാക്കിയത് എന്നിവയെല്ലാം ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക .
ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാളയും മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് 4-5 കപ്പ് വെള്ളം ചേർത്ത് മാവിന് നല്ല അയവു വരുത്തുക. ദോശക്കല്ലിൽ മാവൊഴിച്ചാൽ തനിയെ പരക്കണം.
ചൂടായ കല്ലിൽ മാവ് വൃത്താകൃതിയിൽ ഒഴിക്കുക. തവി കൊണ്ട് പരത്തരുത്. മുകളില്‍ എണ്ണ തളിച്ച്, പാകമാകുമ്പോൾ മറിച്ചിട്ട് പാകം ചെയ്തെടുക്കാം