+

പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡിൽ വെടിവെച്ചിടും : കർണാടക മന്ത്രി മൻകൽ എസ് വൈദ്യ

പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡിൽ വെടിവെച്ചിടും : കർണാടക മന്ത്രി മൻകൽ എസ് വൈദ്യ

കാർവാർ: പശുമോഷണ ​പരാതികൾ ഉത്തര കന്നഡ ജില്ലയിൽ വർധിക്കുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി കർണാടക മന്ത്രി മൻകൽ എസ് വൈദ്യ. പശുമോഷണത്തിൽ ഏർപ്പെടുന്നവരെ പൊതുനിരത്തിൽ വെടിവെച്ച് കൊല്ലുമെന്ന് അദ്ദേഹം പറഞ്ഞു. പശുമോഷണം അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശുക്കളെ മോഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു മടിയും വേണ്ടെന്ന് പൊലീസിനോട് പറഞ്ഞു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സൗ്വകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കർണാടക ഭരിച്ചിരുന്ന ബി.ജെ.പി സർക്കാർ ഇക്കാര്യത്തിൽ നിശബ്ദരായിരുന്നു.

എന്നാൽ, ഈ രീതിയിൽ മോഷണം നടത്താൻ അനുവദിക്കില്ല. ഇതിനെതിരെ നടപടികൾ തുടരുന്നുണ്ട്. പശുമോഷണവുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അനധികൃതമായി പശുക്കളെ കടത്തിയതിന് 138 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 866 പശുക്കളെ രക്ഷിച്ചു. പശുമോഷണവുമായി ബന്ധപ്പെട്ട് 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പശുമോഷണം കണ്ടെത്തുന്നതിനായി ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

facebook twitter