+

കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ ടെക് ഫെസ്റ്റ് 'എക്‌സ്‌പ്ലോർ -24' ദേശീയ ഫെസ്റ്റ് നടത്തും

ധർമ്മശാല ഗവ.കോളേജ് ഓഫ് എഞ്ചിനിയറിങ് കോളേജിൽ ടെക്നോ - മാനേജ്മെൻ്റ് സംസ്കാരികോത്സവമായ എക്‌സ്‌പ്ലോർ -24 ഫെബ്രുവരി 6 മുതൽ 8 വരെ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ :ധർമ്മശാല ഗവ.കോളേജ് ഓഫ് എഞ്ചിനിയറിങ് കോളേജിൽ ടെക്നോ - മാനേജ്മെൻ്റ് സംസ്കാരികോത്സവമായ എക്‌സ്‌പ്ലോർ -24 ഫെബ്രുവരി 6 മുതൽ 8 വരെ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആറിന് വൈകിട്ട് നാലു മണിക്ക് ഡോ. വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.


റോബോട്ടിക്സ് മത്സരങ്ങൾ, ഡ്രോൺ ഷോ, മാനേജ്‌മെൻ്റ് ഗെയിമുകൾ, സംസ്കാരിക പ്രകടനങ്ങൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.ബാബ്‌സ് ഓട്ടോമൊബൈൽ, കണ്ണൂർ മോട്ടോറിംഗ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ മോട്ടോ ഷോയും ഉണ്ടാവും.  വിസ്റ്റോര ഫാഷൻ ഷോ, ക്യാമ്പസ് ഡി ജെ എന്നിവ എക്‌സ്‌പ്ലോറിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൽ ഡോ. രാജേഷ്, ജനറൽ കൺവീനർ കെ.അർജുൻ , കെ പി വിജിൽ, ഡോ. കെ.എം ശ്രീജിത് എന്നിവർ പങ്കെടുത്തു

Trending :
facebook twitter