കണ്ണൂർ: പ്രീയാ വർഗീസിൻ്റെ ഫാക്കല്‍റ്റി ഡവെലപ്പ്‌മെന്റ് പ്രോഗ്രാം കാലയളവ് അധ്യാപന പരിചയമായി കാണില്ലെന്ന പുതിയ വിജ്ഞാപനമിറക്കി കണ്ണൂർ സർവ്വകലാശാല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുളള അപ്പീലിൽ എഫ് ഡി പി കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാമെന്ന് സർവ്വകലാശാല സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. ഇതു തിരുത്തി കൊണ്ടു പുതിയ വിജ്ഞാപനമിറക്കിയത് പ്രീയാ വർഗീസിന് തിരിച്ചടിയായി മാറി.
നേരത്തെ പ്രിയ വർഗീസിന് വേണ്ടി സുപ്രീംകോടതിയിൽ കളള സത്യവാങ്മൂലം നൽകിയ സർവ്വകലാശാല ഇപ്പോൾ മലക്കം മറിഞ്ഞുവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഭാരവാഹികൾ ആരോപിച്ചു. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് കടകവിരുദ്ധമായാണ് സർവ്വകലാശാലയുടെ പുതിയ വിജ്ഞാപനം.
തൊഴിലാളി സംഘാടനത്തിന് ഊന്നൽ സ്വതന്ത്ര രാഷ്ട്രീയ ലൈന് പ്രാധാന്യം നൽകി സിപിഎം കരട് രാഷ്ട്രീയ പ്രമേയം
യുജിസി ചട്ടവും നിയമവും പ്രിയ വർഗീസിന്റെ നിയമനത്തിനായി വേണ്ടി ലംഘിച്ചുവെന്ന് ഇവർ ആരോപിച്ചു. ഈക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഹർജിക്കാരൻ ഡോ.ജോസഫ് സ്കറിയ പറഞ്ഞതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഭാരവാഹികൾ പറഞ്ഞു.