കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ ചെലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ വിജിലൻസ് വിഭാഗം നടത്തുന്ന അന്വേഷണത്തോട് കോർപ്പറേഷൻ്റെ പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ.
മാധ്യമങ്ങളോട് പറഞ്ഞു.ഓഡിറ്റ് പരാമർശത്തിൽ നിന്നും ഉയർന്ന ചർച്ച കഴിഞ്ഞ കൗൺസിലുകൾ അലങ്കോലമാക്കിയിരുന്നു. ഇന്ന് നടന്ന കൗൺസിലിൽ ചർച്ച നടത്തുന്നതിനും സംസാരിക്കുന്നതിനും ആവശ്യമായ സമയം അനുവദിക്കുകയുണ്ടായി. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നാത്ത് പ്രതിപക്ഷകൗൺസിലർ ആവശ്യപ്പെട്ടത്. നിലവിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വിജിലൻസ് കോർപ്പറേഷനിൽ എത്തുകയും രേഖകളെല്ലാം ശേഖരിക്കുകയും ചെയ്തിട്ടുണ്ടെന്നും മേയർ അറിയിച്ചു.
ഇതേ വിഷയത്തിൽ കൊച്ചി കോർപ്പറേഷൻ്റെ ഓഡിറ്റിലും പരാമർശം ഉണ്ടായിട്ടുള്ളതാണ്. കുറഞ്ഞ തുകക്ക് കരാർ നൽകിയത് അഴിമതിയായി എങ്ങിനെ കണക്കാക്കുമെന്നും മേയർ പറഞ്ഞു പദ്ധതി പാതിവഴിയിൽ നിർത്തി പോയ കമ്പനിയുടെ അപേക്ഷ പ്രകാരം നിലവിൽ പദ്ധതി നിർവഹണം നടത്തുന്ന ഏജൻസിക്ക് പെർഫോമൻസ് ഗ്യാരണ്ടി അടക്കുക 31/5/ 25 നകം പൂർത്തീകരിക്കുക എന്നീ വ്യവസ്ഥകളോടെ കരാർ പുതുക്കി നൽകുന്നതിനാണ് തീരുമാനം എടുത്തിട്ടുള്ളത്.
തീരദേശ നിയന്ത്രിത മേഖലയിൽ 300 ച.മീ. താഴെയുള്ള വാസ ഗൃഹങ്ങൾക്ക് അനുമതി നൽകുന്നതിന് നടപടി സ്വീകരിച്ച് വരുന്നതായി സെക്രട്ടറി അറിയിച്ചു. ഡെപ്യൂട്ടി മേയർ പി ഇന്ദിര സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി.ഷമീമ , എം.പി. രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, സാബിറ ടീച്ചർ, സുകന്യ ടീച്ചർ, കെ.പ്രദീപൻ, പി.കെ അൻവർ എന്നിവർ സംസാരിച്ചു.