അഞ്ചരക്കണ്ടി കല്ലായിയിൽ സി.പി.എം ബ്രാഞ്ച് ഓഫിസിന് തീയിട്ടു, പൊലിസ് കേസെടുത്തു

01:50 PM Mar 01, 2025 | AVANI MV

അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടിക്ക് സി.പി.എം ബ്രാഞ്ച് ഓഫിസിന് തീയിട്ടു. കല്ലായിയിലെ ഇ.എം എസ് സ്മാരക മന്ദിരത്തിനാണ് തീയിട്ടത്. മുൻവശത്തെ വാതിലിന് മുൻപിലെ കട്ടിളയിൽ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. 

അക്രമത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. ഇന്ന് പുലർച്ചെയാണ് തീ വെച്ചത്  നാട്ടുകാർ കണ്ടത്. സംഭവത്തിൽ പൊലിസ് ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.