പയ്യന്നൂർ : റോഡരികിൽ നിർത്തിയിട്ട ചെയ്ത കാറില്‍ നിയന്ത്രണംവിട്ട ബൈക്കിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പിലാത്തറയിലെ മാടായി ബാങ്കിന് മുന്‍വശത്താണ് അപകടം നടന്നത്.മാതമംഗലം പാണപ്പുഴ മുണ്ടപ്രത്തെ മുട്ടത്തുപാറ വീട്ടില്‍ അനന്യയ, മുണ്ടപ്രത്തെ ഐക്കോമത്ത് വീട്ടില്‍ ആഷിഷ്എന്നിവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് അപകടം.