തളിപ്പറമ്പ്: ഒരുകിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്സൈസ് പിടിയിൽ.തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറും സംഘവും ശ്രീകണ്ഠാപുരം, വളകൈ ,നടുവില്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍വളകൈ പന്നിതടം എന്ന സ്ഥലത്ത് വെച്ച് 510 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ചെങ്ങളായി പന്നിതടത്തെ മണല്‍ പുതിയ പുരയില്‍ വീട്ടില്‍ എം.പി.മുഹമ്മദ് അന്‍സഫ്,നടുവില്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 450 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ന്യൂ നടുവില്‍ അംശം നടുവില്‍ മിദിലാജ് (25)നെയുമാണ് അറസ്റ്റ് ചെയ്തത്.
സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരാണ് പ്രതികളെന്ന് എക്സൈസ് അറിയിച്ചു.അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.കെ.രാജേന്ദ്രന്‍, പിവന്റീവ് ഓഫീസര്‍ (ഗ്രേഡ) കെ.കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.ശ്രീകാന്ത്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു