+

സ്വാതന്ത്ര്യ സമര സേനാനി കെ.എം.കെ നമ്പ്യാർക്ക് നാടിൻ്റെ യാത്രാമൊഴി

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും കരസേനയിൽ ഹോണററി ക്യാപ്റ്റനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ക്യാപ്റ്റൻ കെ.എം.കെ.നമ്പ്യാർക്ക് (കെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ ) ജന്മനാടിന്റെ യാത്രാമൊഴി. സർക്കാറിന്റെ പോലീസ് ഔദ്യോഗിക ബഹുമതികളോട് കൂടിയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോട്ടെ തറവാട്ട് വീട്ടുവളപ്പിൽ ഭൗതിക ദേഹം സംസ്കരിച്ചത്.

കൂത്തുപറമ്പ് : പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും കരസേനയിൽ ഹോണററി ക്യാപ്റ്റനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ക്യാപ്റ്റൻ കെ.എം.കെ.നമ്പ്യാർക്ക് (കെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ ) ജന്മനാടിന്റെ യാത്രാമൊഴി. സർക്കാറിന്റെ പോലീസ് ഔദ്യോഗിക ബഹുമതികളോട് കൂടിയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോട്ടെ തറവാട്ട് വീട്ടുവളപ്പിൽ ഭൗതിക ദേഹം സംസ്കരിച്ചത്.

 ഉച്ചക്ക്  ഒരു മണിയോട് കൂടിയാണ് കാസർകോട് നിന്നും ഭൗതിക ദേഹം വീട്ടിലെത്തിച്ചത്. അന്തിമോപചാരമർപ്പിക്കാൻ  നാടിന്റെ നാനാഭാഗങ്ങളിൽ  നിന്നായി നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.അമ്മയുടെ മൃതദേഹം സംസ്കരിച്ചതിന് അടുത്തുതന്നെ സംസ്കരിക്കണമെന്ന നമ്പ്യാരുടെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനാണ് മൃതദേഹം കോയിലോട്ട് തറവാട്ട് വീട്ടിലെത്തിച്ചത്.കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ ഇളയ സഹോദരൻ ഗോവിന്ദൻ നമ്പ്യാരുടെ വീട്ടുമുറ്റത്താണ് പൊതുദർശനത്തിന് വെച്ചത്.

സംസ്കാര ചടങ്ങിൽ  നിരവധി മുൻ സൈനികരും വിമുക്തഭട സംഘടനയുടെ സംസ്ഥാന ദേശീയ നേതാക്കളുമായ  മുരളീധർ ഗോപാൽ,  പി ആർ രാജൻ,കേണൽ രാംദാസ്, കെ ശശീന്ദ്രൻ, ആനന്ദ് പുന്നാട്,പങ്കെടുത്തു.ഡെപ്യൂട്ടി കലക്ടർ സി കെ ഷാജി, തലശ്ശേരി താലൂക്ക് തഹസിൽദാർ എം ഐ വിജേഷ്,  മാങ്ങാട്ടിടം വില്ലേജ് ഓഫീസർ ഷൈജു ഭാസ്കർ, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് പി സി   ഗംഗാധരൻ തുടങ്ങിയവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.


  തിരുവനന്തപുരം  ഗാന്ധി സ്മാരക നിധി പ്രതിനിധി രഞ്ജിത്ത് സർക്കാർ, ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് സെക്രട്ടറി സനോജ് നെല്ലിയാടൻ, കെപിസിസി മെമ്പർമാരായ രാജീവൻ എളയാവൂർ മമ്പറം ദിവാകരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കാഞ്ഞിരോളി രാഘവൻ മാസ്റ്റർ, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ ധനഞ്ജയൻ , കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി എം സുകുമാരൻ ഏരിയ കമ്മിറ്റി അംഗം പി എം മധുസൂദനൻ, വിവിധ പാർട്ടി നേതാക്കളായ കെ ലീല, ടി ബാലൻ,  കെ പി ഹരീഷ് ബാബു,, വിപിൻ ഐവർക്കുളം, , സിപി സംഗീത, തുടങ്ങി നിരവധി പങ്കെടുത്തു.

facebook twitter