കണ്ണൂർ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളാപ്പിൽ നിർമ്മിച്ച ജില്ലാ കമ്മിറ്റി ഓഫീസായ സുശീല ഗോപാലൻ സ്മാരക മന്ദിരം മാർച്ച് 18 ന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർപേഴ്സൺ എൻ. സുകന്യ കണ്ണൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് നാല് മണിക്ക് സുശീല ഗോപാലൻ സ്മാരക മന്ദിരം വ്യന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും. പി. ദേവൂട്ടി സ്മാരക ഹാൾ ഉദ്ഘാടനം പി.കെ ശ്രീമതിയും കെ. ദേവയാനി മെമ്മോറിയൽ മീറ്റിങ് ന്നാൾ കെ.കെ. ശൈലജയും എൻ.കെ നന്ദിനി മെമ്മോറിയൽ ലൈബ്രറി ആൻഡ് ജെൻസർ സ്റ്റഡി സെൻ്റർ ഉദ്ഘാടനം സി.എസ് സുജാതയും ഫോട്ടോ അനാച്ഛാദനം സൂസൻ കോടിയും ലീഗൽ ആൻഡ് കൗൺസിലിങ് സെൻ്റർ അഡ്വ. പി. സതീദേവിയും ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം.വി ജയരാജൻ എം. പ്രകാശൻ, ഇപത്മാവതി, കെ.കെ ലതിക, ടി.കെ. ഗോവിന്ദൻ, കെ.കെ രത്നകുമാരി, പി.പി ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.
2022 ഡിസംബർ 18 ന് പി.കെ ശ്രീമതി യാണ് കെട്ടിടത്തിൻ്റെ തറക്കല്ലിട്ടത്. 4036 യൂനിറ്റുകളിൽ നിന്ന് 50, 100, 200 രൂപയുടെ കൂപ്പൺ ഉപയോഗിച്ചാണ് സ്ഥലം വാങ്ങുന്നതിനും കെട്ടിട നിർമ്മാണത്തിനുമായി അഞ്ചുകോടി രൂപയോളം പിരിച്ചെടുത്തത്. മൂന്ന് നിലയുള്ള കെട്ടിടത്തിൽ കൗൺസലിങ്, നിയമ സഹായ കേന്ദ്രം, ലൈബ്രറി, നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാനുള്ള ഡോർമെറ്ററി' 400 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ചെറിയ യോഗങ്ങൾ നടത്താനുള്ള മീറ്റിങ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് കാൽ ലക്ഷം മഹിളാ പ്രവർത്തകർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് മുൻപ് പ്രശസ്ത ഗായിക പുഷപവതിയുടെ ഗാനമേള, മഹിളാ അസോസിയേഷൻ പ്രവർത്തകരുടെ കലാമേള എന്നിവ നടക്കും. സംഘാടക സമിതി കൺവീനർ പി.കെ ശ്യാമള , കെ.പി. വി പ്രീത, എൻ.വി സരള , കെ.ലതഎന്നിവരും പങ്കെടുത്തു.