കണ്ണൂർ : വളപട്ടണം പാലത്തിനടുത്ത് നിയന്ത്രണം വിട്ട ഇന്നോവ കാർ സ്കൂട്ടറിൽ ഇടിച്ചു വയോധികന് ഗുരുതരമായി പരുക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ കാക്കയങ്ങാട് സ്വദേശി ബാബുവി (58) നാണ് പരുണേറ്റത്. തുടയെല്ലിന് പരുക്കേറ്റ ബാബുവിനെ കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയാർ പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ച പുലർച്ചെ 6.15നാണ് അവടെം. സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട ഇന്നോവ റോഡരികിലുണ്ടായിരുന്ന മരത്തിലിടിച്ചാണ് നിന്ന്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കാഞ്ഞങ്ങാട്ടെന് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വളപട്ടണം പൊലിസും കണ്ണൂരിൽ നിന്നു മെത്തിയ ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി.