തളിപറമ്പ് :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ ലോക്കൽ അസോ. നിർമിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ തറക്കല്ലിടൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രത്നകുമാരി കെ കെ നിർവഹിച്ചു.കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പിറെജി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഭൂമി സൗജന്യമായി നൽകിയ സി.പിദിവാകരൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് രേഖ കൈമാറി. മയ്യിൽ പഞ്ചായത്തു പ്രസിഡന്റ് അജിത എം വി, വാർഡ് മെമ്പർ സത്യ, സ്കൗട്ട് ഡിസ്ട്രിക്റ്റ് ഓർഗനൈസിങ് കമ്മിഷണർ മോഹൻദാസ് മാസ്റ്റർ, തളിപ്പറമ്പ് ലോക്കൽ അസോസിയേഷൻ ട്രഷറർ ഷാജി എം പി , സതി കെ സി, സുധാദേവി കുറ്റ്യാട്ടൂർ, കെ എ കെ എൻ എസ് എ യു പി സ്കൂൾ പി ടി എ പ്രസിഡന്റ് മധു, എം പി ടി എ പ്രസിഡന്റ് പുഷ്പജ കെ, ബാബു പണ്ണേരി, ഗൈഡ് ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ കെ. കെ അനിത, ബി.എസ് ജിതളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷൻ സെക്രട്ടറി ഹേമന്ത് കെ എന്നിവർ സംസാരിച്ചു.