കണ്ണൂർ: തളിപ്പറമ്പിൽ സഹകരണ ബാങ്ക് ശാഖാ മാനേജറുടെ അകൗണ്ടിൻ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി. പാപ്പിനിശേരി- കല്യാശേരി സഹകരണ ബാങ്ക് കൂളിച്ചാൽ ശാഖാ മാനേജരായ സി. അശോക് കുമാറിൻ്റെ 35,997 രൂപയാണ് നഷ്‌ടമായത്.
ആധാർ അപ്ഡേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശമയച്ച് സെക്കന്റുകൾക്കുള്ളിൽ അകൗണ്ടിൽ നിന്നും പണം നഷ്ടമായെന്നാണ് പാരാതി. സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗവും പാപ്പിനിശേരി- കല്യാശേരി സഹകരണ ബാങ്ക് കൂളിച്ചാൽ ശാഖാ മാനേജരു മായ സി. അശോക് കുമാറിൻ്റെ 35,997 രൂപയാണ് നഷ്‌ടമായത്. അശോക് കുമാറിന് കാനറ ബാങ്ക് ധർമ്മശാല ശാഖയിൽ അക്കൗണ്ടുണ്ട്. കാനറ ബാങ്കിൽ നിന്നാണെന്ന രീതിയിൽ ആധാർ അപ്ഡേഷനുമായി ബന്ധപ്പെട്ട ഒരു സന്ദേശം
ബാങ്കിൻ്റെ ഒറിജിനൽ ലോഗോ സഹിതം അശോക് കുമാറിൻ്റെ മൊബൈൽ ഫോണിലെത്തി. അശോക് കുമാർ സന്ദേശം തുറന്ന് നോക്കുകമാത്രമാണ് ചെയ്‌തത്. സെക്കന്റു കൾക്കുള്ളിൽ പണം ട്രാൻസ്‌ഫറായെന്ന സന്ദേശം അദേഹത്തിൻ്റെ മൊബൈൽ ഫോണിലെത്തി. ഉടൻ ബേങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അശോക് കുമാർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് തളിപ്പറമ്പ് പോലീസിൽ അദേഹം പരാതി നൽകുകയായിരുന്നു.