logo

കോഴി മാലിന്യത്തിന് പത്തുരൂപ ഫീസ് ഈടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല ചിക്കൻ വ്യാപാരി ഏകോപന സമിതി

12:10 PM Mar 18, 2025 | AVANI MV

കണ്ണൂർ. ചിക്കൻ മാലിന്യം ഒരു കിലോ  അഞ്ചു രൂപ എന്നുള്ളത് 10 രൂപയാക്കി വർദ്ധിപ്പിച്ച് പല കടകളിൽ നിന്നും 10 രൂപ വാങ്ങുകയും പല കടകളിൽ നിന്നും വേസ്റ്റ് എടുക്കാതെയും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് പ്ലാൻറ് ഉടമ പിന്മാറണമെന്നും 10 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും ചിക്കൻ വ്യാപാരി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു. മുൻപ് പന്നിഫാമുകൾക്കും മറ്റും നൽകിയിരുന്ന ചിക്കൻ മാലിന്യം റൺഡറിങ് പ്ലാന്റുകൾ വന്നതോടു കൂടി അവരുടെ റോ മെറ്റീരിയൽ ആയി ഉപയോഗിക്കുകയും അഞ്ച് രൂപ ഒരു വർഷം മുന്നേ നിശ്ചയിക്കുകയും ചെയ്തു.

 കളക്ടറുടെയും സുജിത്ത് മിഷന്റെയും വ്യാപാരികളും പ്ലാന്റ ഉടമകളും ഒന്നിച്ചു ചേർന്നെടുത്ത തീരുമാനമായിരുന്നു അത് രണ്ടറിഗ്പ്ലാന്റുകൾക്ക് ആവശ്യാനുസരണം മാലിന്യങ്ങൾ കിട്ടുന്നതോടുകൂടി അഞ്ചു രൂപ എന്നുള്ളത് കുറയ്ക്കാം എന്ന ധാരണയിലാണ് അന്ന് 5 രൂപ വില നിശ്ചയിച്ചത് എന്നാൽ കഴിഞ്ഞ ദിവസം കോഴി മാലിന്യത്തിന് ഒരു കിലോ  ₹10 രൂപ ആക്കണം എന്ന് അറിയിച്ചുകൊണ്ട് സുജിത്ത് മിഷനും സംഘടനകൾക്കും രണ്ടഠിഗ് ഉടമ ലെറ്റർ നൽകുകയുണ്ടായി നൽകിയതിന്റെ പിറ്റേദിവസം തന്നെ ചർച്ചകൾക്ക് തയ്യാറാകാതെ കടകളിൽ നിന്നും പത്തു രൂപ നൽകിയാൽ മാത്രമേ വേസ്റ്റ് എടുക്കു എന്ന് പറയുകയും പലകടകളിൽ നിന്നും 10 രൂപ വെച്ച് വാങ്ങുകയും വേസ്റ്റ് എടുക്കാതെയും പ്ലാൻറ് ഉടമ പിന്മാറുകയാണ് ചെയ്തത് അവസാനം കോർപ്പറേഷൻ മേയർ ഇടപെട്ട് കൊണ്ടാണ് നിലവിലുള്ള തുക വാങ്ങിക്കൊണ്ട് മാലിന്യങ്ങൾ പൂർണമായും നീക്കണമെന്ന് അറിയിക്കുകയും അത് പ്രകാരം ചില കടകളിൽനിന്ന് മാലിന്യങ്ങൾ നീക്കിയെങ്കിലും ബഹുഭൂരിപക്ഷ കടകളിൽ നിന്നും 10 രൂപ ഈടാക്കുകയും പലകടകളിൽ നിന്നും വേസ്റ്റ് എടുക്കാതെയും ധിക്കാരപരമായ നടപടിയാണ് പ്ലാൻറ് ഉടമയിൽ നിന്നും ഉണ്ടായത് ഇത്തരത്തിൽ മുന്നോട്ടുപോയാൽ അവരുടെ അടിമകളായി ഒരു കിലോവിന് 50 രൂപ വേണമെന്ന് പറഞ്ഞാലും നൽകേണ്ട ഗതികേടാണ് വ്യാപാരികൾക്ക് ഉള്ളത് നിലവിൽ പന്നിഫാമുകൾക്കും മറ്റ് സംവിധാനങ്ങളും എല്ലാം ഉപേക്ഷിച്ചുകൊണ്ടാണ് പ്ലാൻറ് ഉടമകൾക്ക് മാലിന്യങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത് അവർ അതിൽ നിന്നും പൗഡർ ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നു .

ജില്ലവിട്ട് മാലിന്യങ്ങൾ കൊടുക്കാൻ പാടില്ല എന്നുള്ളതും പന്നീ കർഷകർക്കും മാലിന്യം കൊടുക്കാൻ പാടില്ല എന്നുള്ളതും ഇവർക്ക് എന്തും പ്രവർത്തിക്കുവാനുള്ള അധികാരം ആയി മാറി ബുധനാഴ്ച ഈ വിഷയത്തിൽ കലക്ടർ യോഗം വിളിച്ചിട്ടുണ്ടെങ്കി ലുംശാശ്വതമായ തീരുമാനമായില്ലെങ്കിൽ അഞ്ചു രൂപയിൽ കൂടുതൽ കൊടുക്കാൻ സംഘടനകളും വ്യാപാരികളും തയ്യാറാവില്ല എന്നുള്ളതാണ് യാഥാർത്ഥ്യം ഇപ്പോൾതന്നെ പല നഷ്ടങ്ങളും സഹിച്ചുകൊണ്ടാണ് വ്യാപാരികൾ മുന്നോട്ടുപോകുന്നത് ഇതിനെ ശാശ്വത പരിഹാരം കാണുവാനും ജില്ല വിട്ട് മാലിന്യങ്ങൾ കൊടുക്കുവാനുള്ള അംഗീകാരവും സംഘടനയ്ക്ക്  പ്ലാൻറ് തുടങ്ങുവാനുള്ള അംഗീകാരവും നൽകാൻ അധികാരികൾ തയ്യാറാകണം അല്ലെങ്കിൽ വരും നാളുകളിൽ പ്ലാന്റുകളുടെ അടിമകളായി അവർ പറയുന്ന തുക നൽകാൻ വ്യാപാരികൾ നിർബന്ധിതരായി തീരും ഇതിനെ ശാശ്വതമായ പരിഹാരം കാണാൻ അധികാരികൾ മുന്നോട്ടുവരണമെന്ന് ചിക്കൻ വ്യാപാരി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിൽ അധികൃതരോട് ആവശ്യപ്പെട്ടു  യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി സലീം ഉദ്ഘാടനം ചെയ്തു കെ വിംഷാഹുൽ അധ്യക്ഷത വഹിച്ചു കെ പി യാസർ നൗഷാദ് കെ  അൻസാരി കെ പി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.