കണ്ണൂർ: തളാപ്പ് ചെട്ടിപ്പീടികയിൽ ചെങ്ങിനിപ്പിടി യു.പി സ്കൂളിനായിനിർമ്മിച്ച പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ മൂന്നിന് രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1890 ൽ എൻ. കൃഷ്ണ പണിക്കാരാണ് സ്കൂൾ സ്ഥാപിച്ചത്. തളാപ്പിൽ കഴിഞ്ഞ 150 ലേറെ വർഷത്തിലേറെ പഴക്കമുള്ള ചെങ്ങിനിപ്പടി യു.പി സ്കൂൾ ചെട്ടിപിടി കയ്ക്കു സമീപമുള്ള മൂന്ന് നില കെട്ടിടത്തിലേക്കാണ് മാറുന്നത് ചടങ്ങിൽ കോർപറേഷൻ ക മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷനാകും. പ്രീ പ്രൈമറി ക്ളാസ് മുറി കെ.വി സുമേഷ് ഉദ്ഘാടനം ചെയ്യും വാർഷികാഘോഷം സിനി ആർടിസ്റ്റ് സൂരജ് സൺ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികളും പൂർവ്വ വിദ്യാർത്ഥി വാർഷികാഘോഷവും പരിപാടിയുടെ ഭാഗമായി നടക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ആർ. അനിൽകുമാർ, സ്കൂൾ മാനേജർ ടി.വി അജിതാകുമാരി, പി.സി അശോകൻ, ടി.വി അനുരൂപ എന്നിവർ പങ്കെടുത്തു.