+

പുടിന് താക്കീതുമായി ട്രംപ് ; യുക്രൈനുമായി യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ

ഫോണ്‍ അഭിമുഖത്തില്‍, പുടിന്റെ നടപടികള്‍ തനിക്ക്  അരോചകമായി തോന്നിയെന്നും യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ നടത്തിയ ചര്‍ച്ചകളില്‍ സഹകരിച്ചില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും ട്രംപ് വ്യക്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ശക്തമായ മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ സഹകരിക്കണമെന്നും അല്ലെങ്കില്‍ റഷ്യന്‍ എണ്ണയ്ക്ക് അധിക തീരുവ ചുമത്തേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് തടസം നിന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 50 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. 
സമാധാനം പുലരാത്തത് പുടിന്റെ നിലപാട് കാരണമാണെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന പുടിന്റെ നടപടി ശരിയല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഫോണ്‍ അഭിമുഖത്തില്‍, പുടിന്റെ നടപടികള്‍ തനിക്ക്  അരോചകമായി തോന്നിയെന്നും യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ നടത്തിയ ചര്‍ച്ചകളില്‍ സഹകരിച്ചില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും ട്രംപ് വ്യക്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുക്രൈയ്‌നിലെ രക്തച്ചൊരിച്ചില്‍ തടയുന്നതില്‍ റഷ്യയുമായി തനിക്ക്  ഒരു കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍, അത് റഷ്യയുടെ തെറ്റാണെന്ന് ഞാന്‍ കരുതുന്നുന്നത്. അങ്ങനെ വന്നാല്‍  റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങള്‍ക്കും താന്‍ ഇരട്ടി നികുതി ചുമത്തും. പുടിന്‍ ശരിയായ നിലപാടെടുത്താല്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ആണവ പദ്ധതികള്‍ സംബന്ധിച്ച്  അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കില്‍ സമാനമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കി. 

facebook twitter