കണ്ണൂർ തളിപ്പറമ്പിൽ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് 15 വയസുകാരൻ്റെ മൊഴി ; സ്നേഹമെർലിനെതിരെ വീണ്ടും പോക്സോ ചുമത്തി പൊലിസ് കേസെടുത്തു

10:25 AM Apr 05, 2025 | Neha Nair

കണ്ണൂർ : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ ചുമത്തി പൊലിസ് കേസെടുത്തു. കഴിഞ്ഞ മാസം അറസ്റ്റിലായ സ്‌നേഹ മെർലിനെതിരായാണ് തളിപ്പറമ്പ പൊലീസ് വീണ്ടും കേസെടുത്തത്.

അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്‌നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. തന്നെ സ്നേഹ നിരന്തരം നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകിയിരുന്നു. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്.

തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി പറയാതിരുന്നതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നില്ല.
വിവരം പുറത്തുവന്നതിനെ തുടർന്ന്പൊലീസ് പതിനഞ്ചു വയസു കാരന്റെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23 കാരിയായ സ്‌നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കണ്ണൂർ സെൻട്രൽ ജയിലിൽ ഇപ്പോഴും റിമാൻഡിലാണ്.

Trending :