+

മഹാധമനിയുടെ മുകൾ ഭാഗത്ത് വീണ്ടുകീറൽ ,താഴെ ഭാഗത്ത് ബലൂൺ പോലെ വീർത്തു; നൂതന ശസ്ത്രക്രിയയിലൂടെ കണ്ണൂർ മിംസിൽ രോഗിയെ രക്ഷപ്പെടുത്തി

78 വയസുള്ള വയോധികനെ ശസ്ത്രക്രിയയിലൂടെ പൂർണ്ണസുഖം പ്രാപിച്ചതായി കണ്ണൂർ മിംസ് ആശുപത്രിയിലെ ആരോഗ്യ വിദഗ്ദ്ധർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൻഡോവാസ്കുലാർ അയോട്ടിക്ക് സ്റ്റെൻഡ് ഗ്രാഫെന്നനൂതന ശസ്ത്രക്രിയയിലൂടെയാണ് വയോധികനെ രക്ഷിച്ചത്.

കണ്ണൂർ : വയറിലെ രക്തധമനി ബലൂൺ പോലെ വീർത്ത നിലയിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ച രോഗിയെ രക്ഷപ്പെടുത്തി. 78 വയസുള്ള വയോധികനെ ശസ്ത്രക്രിയയിലൂടെ പൂർണ്ണസുഖം പ്രാപിച്ചതായി കണ്ണൂർ മിംസ് ആശുപത്രിയിലെ ആരോഗ്യ വിദഗ്ദ്ധർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

എൻഡോവാസ്കുലാർ അയോട്ടിക്ക് സ്റ്റെൻഡ് ഗ്രാഫെന്നനൂതന ശസ്ത്രക്രിയയിലൂടെയാണ് വയോധികനെ രക്ഷിച്ചത്. ആശുപത്രിയിലെത്തിയ കണ്ണൂർ സ്വദേശിക്ക്  ഹൃദയത്തിൽ രണ്ട് ബ്ലോക്കും, മഹാധമനിയുടെ മുകൾഭാഗത്ത് വിണ്ടുകീറലുമുണ്ടെന്ന് സ്കാനിങ്ങ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 

ആശുപത്രിയിലെ കാർഡിയോളജി, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയോതൊറാസിക്സർജറി  വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ശസ്തക്രിയ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതോടെ രോഗിപൂർണ്ണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡോക്ടർമാരായ പ്ലാസിഡ് സെബാസ്റ്റ്യൻ, അനിൽകുമാർ , ഉമേശൻ ,വിനു,വിജയൻ , ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
 

facebook twitter