കണ്ണൂർ :പാർക്കിൻസൺസ് & മൂവ്‌മെൻ്റ് ഡിസോർഡേഴ്സിനായുള്ളഉത്തര മലബാറിലെ ആദ്യത്തെ സെന്റർ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആരംഭിച്ചു. ചലന വൈകല്യങ്ങൾ ബാധിച്ച വ്യക്തികൾക്ക് സമഗ്രവും സംയോജിതവുമായ പരിചരണം നൽകുന്നതിനായി ആരംഭിച്ച സെന്ററിൻ്റെ ഉദ്ഘാടനം ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ സിഇഒ നിരുപ് മുണ്ടയാടൻ നിർവ്വഹിച്ചു.
പ്രത്യേക OP ഏരിയക്ക് പുറമെ പാർക്കിൻസൺസ്, ചലന വൈകല്യങ്ങൾ ഉള്ള വ്യക്തികളുടെ ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത സ്പെഷ്യൽ തീവ്രപരിചരണ വിഭാഗം (ICU), പ്രത്യേക റൂമുകൾ കൂടാതെ പാർക്കിൻസൺസ് ഡിസീസസ്, ജനിറ്റിക്കൽ ഡിസ്‌ടോണിയ (Genetical dystonia) എന്നിവയ്ക്ക് DBS തുടങ്ങി ഏറ്റവും നൂതനമായ ചികിത്സ തുടങ്ങിയവ ഈ സെന്ററിന്റെ പ്രത്യേകതകളാണ്.
ന്യൂറോളജിസ്റ്റുകൾ, ന്യൂറോ ഫിസിയോതെറാപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ എന്നിവരുമായി ഒരിടത്ത് തന്നെ കൺസൾട്ടേഷനുകൾ ലഭ്യമാക്കുന്ന പ്രത്യേക ഔട്ട്‌പേഷ്യൻ്റ് ഏരിയ സംവിധാനം രോഗികൾക്ക് വ്യത്യസ്ത സ്ഥലങ്ങളിൽ കൺസൾട്ടേഷനുകൾക്കായി കാത്തിരിക്കുന്നതിൻ്റെ ആവശ്യം ഇല്ലാതാക്കുകയും കൺസൾട്ടേഷൻ എളുപ്പമാക്കുകയും ചെയ്യുന്നു. അതേപോലെ പ്രത്യേക തയ്യാറാക്കിയ ഐസിയു കിടക്കകൾ, രോഗികളുടെ മുറികൾ തുടങ്ങിയവ സെന്ററിന്റെ ഒരു പ്രധാന പ്രത്യേകതയാണെന്നും സിഇഒ ശ്രീ. നിരുപ് മുണ്ടയാടൻ പറഞ്ഞു.
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ സിഇഒ ശ്രീ. നിരുപ് മുണ്ടയാടൻ, ഹോസ്പിറ്റൽ മെഡിക്കൽ അഡ്വൈസർ ഡോ. മുഹമ്മദ് അബ്ദുൾ നാസർ ഇ.കെ, എജിഎം മനോജ് ജി.എം, ന്യൂറോളജി വിഭാഗം ചീഫ് ഡോ. എൻ മോഹനൻ, സീനിയർ കൺസൾട്ടൻ്റ് & മൂവ്‌മെൻ്റ് ഡിസോർഡേഴ്സ് സ്പെഷ്യലിസ്റ്റ് ഡോ. സുജിത്ത് ഓവലത്ത്, ന്യൂറോ സർജറി സീനിയർ കൺസൾട്ടൻ്റ് ഡോ. സുഹാസ് കെ.ടി, ന്യൂറോളജി കൺസൾട്ടൻ്റ് ഡോ. ജിസ മെറിൻ ജോയ് എൻ, ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ മഞ്ജു ജോസഫ്, ബിസിനസ് ഓപ്പറേഷൻസ് & സ്ട്രാറ്റജി വിഭാഗം സീനിയർ മാനേജർ ജഗതി ജ്യോതിഷ് സി.വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.