അക്ഷരമുറ്റത്തെ ആലിലകൾ മെഗാ സംഗമത്തിന് കൂത്തുപറമ്പിൽ തുടക്കമായി

10:57 AM Apr 19, 2025 | AVANI MV


കൂത്തുപറമ്പ് : കൂത്തുപറമ്പ്ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 1947 മുതൽ 2025 വരെ പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അക്ഷരമുറ്റത്തെ ആലിലകൾ  മെഗാ സംഗമത്തിന് സ്കൂളിൽ തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 

ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് കെ.കെ ഹാഷിം അധ്യക്ഷനായി. കൂത്തുപറമ്പ് എജുക്കേഷണൽ സൊസൈറ്റി മാനേജർ കെ ബാലൻ, സ്കൂൾ പ്രധാന അധ്യാപകർ പി. വിനോദ് കുമാർ, കേരള ലളിതകലാ അക്കാദമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പ്,കൂട്ടായ്മ രക്ഷാധികാരികളായ ടി സി മുഹമ്മദ്, വി വേലായുധൻ, കൂട്ടായ്മ വൈസ് പ്രസിഡന്റ് രാഘവൻ കാര്യാടൻ, ട്രഷറർ പി.മഹീന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ എം എൻ അബ്ദുൽ റഹ്മാൻ,കൂട്ടായ്മ ജനറൽ സെക്രട്ടറി ബിജു കല്ലായി, വർക്കിങ് പ്രസിഡന്റ് പി രവീന്ദ്രൻ, രജനീഷ്,കലാമണ്ഡലം മഹേന്ദ്രൻ,ശാർങ്ങധരൻകൂത്തുപറമ്പ്, എൻ. ധനഞ്ജയൻ, ടി.കെ അനീഷ്, ഭാസ്കരൻ പൗർണമി, തുടങ്ങിയവർ സംസാരിച്ചു.
മൂന്നു ദിവസങ്ങളായി നടക്കുന്ന സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.


ചിത്രശിൽപ ഫോട്ടോ പ്രദർശനം കേരള ലളിതകലാ അക്കാദമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു.  വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കാളികളാവും. മൂന്ന് ദിവസങ്ങളായി നടക്കുന്ന സംഗമം ഞായറാഴ്ച സമാപിക്കും. ചടങ്ങിന്റെ സമാപന സമ്മേളനം സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കെ പി മോഹനൻ എംഎൽഎ അധ്യക്ഷനാകും.