മട്ടന്നൂർ: ഉളിയിൽ പാലത്തിന് സമീപം സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ആറു പേർക്ക് പരുക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. ബസുകളുടെ മത്സരയോട്ടമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പൊലിസെത്തിയാണ് സ്വകാര്യ ബസുകൾ റോഡിൽ നിന്നും മാറ്റിയത്.
ശനിയാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. മട്ടന്നൂർ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. അസേറ്റാറിയ എന്ന ബസിന് പിന്നിൽ അതേ ഭാഗത്തേക്ക് പോകുന്ന ഹരിശ്രീ ബസാണ് നിയന്ത്രണം വിട്ട് ഇടിച്ചത്.
Trending :