കണ്ണോത്തും ചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു

10:50 AM Apr 20, 2025 | AVANI MV

കണ്ണൂർ: കണ്ണൂർ - തലശേരി ദേശീയപാതയിലെ കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദര നാ (66) ണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ടാണ് അപകടം.

ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ എസ് ആർടിസി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനായിരുന്നു. ശനിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Trending :