കണ്ണൂർ : ചക്കരക്കൽ ടുന്നിൽ ഗതാഗത കുരുക്ക് അതിരൂക്ഷമായി. അവധി ദിനങ്ങളിൽപ്പോലും റോഡിൽ തിരക്കൊഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു . കഴിഞ്ഞ ദിവസം മൂന്നു പെരിയ ഭാഗത്തുനിന്നും വന്ന ആംബുലൻസും ടൗണിൽ കുടുങ്ങി. ഇതുകാരണം അത്യാസന്ന നിലയിലുള്ള രോഗിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാനുള്ള വിലയേറിയ സമയമാണ് നഷ്ടമായത്.
പ്രവൃത്തി ദിനങ്ങളിൽ മാത്രമേ അവധി ദിനമായ ഞായറാഴ്ച്ച പോലും ചക്കരക്കല്ലിൽ ഗതാഗത കുരുക്കാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
അനധികൃത പാർക്കിങ്ങും ചരക്കു ലോറികൾ കടകളിൽ സാധനങ്ങൾ ഇറക്കുന്നതിനായി റോഡരികിൽ ഏറെ നേരം നിർത്തിയിടുന്നതുമാണ് അതിരൂക്ഷമായ ഗതാഗത കുരുക്കിന് കാരണമാകുന്നത്.