അഴീക്കോട്: ജമ്മു കാഷ്മീർപഹൽഗ്രാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഹിന്ദു ഐക്യവേദി ആദരാഞ്ജലി അർപ്പിച്ചു. വൻകുളത്തുവയൽ ടൗണിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥന നടത്തി.
തുടർന്ന് പാക്കിസ്ഥാൻ പതാക കത്തിച്ച് പ്രതിഷേധ യോഗവും നടത്തി.ഹിന്ദു ഐക്യവേദി അഴീക്കോട് യൂണിറ്റ് നേതാക്കളായ ദീപേഷ് കാണി , നിഥിൻ ചാലോട്,അരുണാക്ഷൻ , ഹരികൃഷ്ണൻ നമ്പൂതിരി , ഷൈജു മൊളോളം,മഹേഷ് തുടങ്ങിയവർ നേതൃത്വം നല്കി.