+

പഹൽഗാം ഭീകരാക്രമണം ജവഹർ ബാൽ മഞ്ച് ഭീകര വിരുദ്ധ പ്രതിജ്ഞ നടത്തി

ജമ്മു കാശ്മീരിലെ പഹൽഗാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും

കണ്ണൂർ: ജമ്മു കാശ്മീരിലെ പഹൽഗാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും, മാനവ സൗഹാർദ്ധവും ഇന്ത്യയുടെ മതേതരത്വവും തകർക്കുന്ന പാക്കിസ്ഥാൻ ഭീകരവാദ പ്രവർത്തനത്തിനെതിരെ ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പ്രതിജ്ഞയും മരണമടഞ്ഞവർക്ക് ആദരാഞ്ജലിയും അർപ്പിച്ചു.

ചടങ്ങ് ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉത്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ സി വി എ ജലീൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന കോർഡിനേറ്റർ അഡ്വ ലിഷ ദീപക് ,ജവഹർ ബാൽ മഞ്ച് ജില്ല പ്രസിഡന്റ് മാർട്ടിൻ ജെ മാത്യു,കൃഷ്ണജിത്ത് കെ .ഇഷാനി .ശിവദ.ശിവാനി.കൃഷ്ണ പ്രിയ ,രേവതി എന്നിവർ സംസാരിച്ചു

facebook twitter