
തിരുവനന്തപുരം : മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാങ്ക് മാനേജർ മരിച്ചു. തിരുവനന്തപുരം നേമം ജെ.പി ലെയിൻ മഠത്തിൽകുളം ബണ്ട് റോഡിൽ കെആർഎ 161(3)-ൽ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപൻ (33) ആണ് മരിച്ചത്.യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഉദ്യോഗസ്ഥനായിരുന്നു. ആകാശ് സഞ്ചരിച്ചിരുന്ന ബെെക്ക് വെള്ളിയാഴ്ച വെെകുന്നേരം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വീട്ടിലേക്ക് വരാനായി ബെെക്കിൽ ബസ് സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം. തിരുവനന്തപുരത്തെ ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവർഷം മുൻപാണ് മെെസൂരിലേക്ക് മാറിയത്. നേമം പോലീസാണ് അപകടവിവരം ശനിയാഴ്ച പുലർച്ചെ വീട്ടുകാരെ അറിയിച്ചത്. അപകടവിവരം അറിഞ്ഞ ആകാശിന്റെ ബന്ധുക്കൾ മെെസൂരിലേക്ക് പോയി. ഭാര്യ വീണ പത്തനംതിട്ട എസ്ബിഐയിൽ ഉദ്യോഗസ്ഥയാണ്. രണ്ട് വയസ് പ്രായമുള്ള കുട്ടിയുണ്ട്.