+

പരീക്ഷ മാറ്റിയതിൽ പ്രതിഷേധം: കണ്ണൂർ സർവ്വകലാശാലകവാടത്തിൽ കെ.എസ്.യു വാഴ സ്ഥാപിച്ചു

മൾട്ടി ഡിസി പ്ളിൻ കോഴ്സുകളിലെ ഏഴ് പരീക്ഷകൾ പരീക്ഷാ ദിനത്തിൽ മാറ്റിവെച്ചതിൽ പ്രതിഷേധിച്ചു കെ എസ്.യു വാഴയുമായി കണ്ണൂർ സർവകലാശാലയിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.സർവ്വകലാശാല കവാടത്തിൽ വാഴ സ്ഥാപിച്ച കെ.എസ്.യു പ്രവർത്തകർ അകത്തു കടക്കാൻ ശ്രമിച്ചത് പൊലിസ് തടഞ്ഞു.

കണ്ണൂർ: മൾട്ടി ഡിസി പ്ളിൻ കോഴ്സുകളിലെ ഏഴ് പരീക്ഷകൾ പരീക്ഷാ ദിനത്തിൽ മാറ്റിവെച്ചതിൽ പ്രതിഷേധിച്ചു കെ എസ്.യു വാഴയുമായി കണ്ണൂർ സർവകലാശാലയിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.സർവ്വകലാശാല കവാടത്തിൽ വാഴ സ്ഥാപിച്ച കെ.എസ്.യു പ്രവർത്തകർ അകത്തു കടക്കാൻ ശ്രമിച്ചത് പൊലിസ് തടഞ്ഞു.

 ഇതേ തുടർന്ന് ഉന്തുംതള്ളും വാക്കേറ്റവും സംഘർഷവും നടന്നു. പൊലിസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എം. സി അതുൽ സമരം ഉദ്ഘാടനം ചെയ്തു. സെനറ്റ് അംഗം അഷിത്ത് അശോകൻ, ആദർശ് മാങ്ങാട്ടിടം, അർജുൻ ചാലാട് എന്നിവർ സമരത്തിന് നേതൃത്വം നൽകി. 

കണ്ണൂർ സിറ്റി സി.ഐ സനൽകുമാർ, ടൗൺഎസ്.ഐവി.വി ദീപ്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലിസ് സംഘം സർവ്വകലാശാലകവാടത്തിൽ ക്യാംപ് ചെയ്തിരുന്നു. കെ.എസ്.യു മാർച്ചിന് ശേഷം സർവ്വകലാശാല മാർച്ച് നടത്തിയ എം.എസ്.എഫ് പ്രവർത്തകരെയും പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി.
 

facebook twitter