കൊട്ടിയൂർ: കണ്ണൂർ ജില്ലയുടെമലയോരഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. വേനൽമഴ പെയ്തതിന് പിന്നാലെയാണ് മലയോരത്ത് ഡെങ്കിപ്പനി പടരാൻ തുടങ്ങിയത്. ഈമാസം കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി കഴിഞ്ഞ ദിവസം 17 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്.കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കും കണിച്ചാർ പഞ്ചായത്തിൽ രണ്ടു പേർക്കും കേളകം പഞ്ചായത്തിൽ ഒൻപത് പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
കൊട്ടിയൂരിലെ നാലാംവാർഡിൽ മൂന്നുപേർക്കും 13-ാം വാർഡിൽ ഒരാൾക്കും 14-ാം വാർഡിലെ രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. കേളകത്തെ ഒന്നാം വാർഡിൽ മൂന്നുപേർക്കും നാലാം വാർഡിൽ രണ്ടു പേർക്കും അഞ്ചാം വാർഡിൽ നാലുപേർക്കുമാണ് രോഗമുള്ളത്. കണിച്ചാർ പഞ്ചായത്തിൽ ഒന്ന്, ഒൻപത് വാർഡുകളിലെ ഓരോരുത്തർക്കും ഡെങ്കിപ്പനി പിടിച്ചു.
ഡെങ്കിപ്പനി പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകൾ കയറിയുള്ള ബോധവത്കരണം, ഉറവിട നശീരണം ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോ ഗസ്ഥർ നടത്തുന്നത്. വീട്ടു പരിസരങ്ങളെ കൊതുകുകൾ പെരുകുന്ന ഉറവിടമാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.